cards tokenization

എന്‍റെ കാർഡ് സെക്യുവർ/ടോക്കണൈസ് ചെയ്യുക

ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്

1. കാർഡ് സെക്യുവർ/ടോക്കണൈസ് ചെയ്യുക എന്നു പറഞ്ഞാൽ എന്താണ്?

വെബ്‌സൈറ്റുകളും ആപ്പുകളും ഉപഭോക്താക്കൾക്ക് അവരുടെ കാർഡ് വിശദാംശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇത് പേമെന്‍റ് വേഗത്തിലും എളുപ്പത്തിലും ആക്കി. 1st ഒക്ടോബർ 2022 മുതൽ, മർച്ചന്‍റിന് ഉപഭോക്തൃ കാർഡ് നമ്പറുകൾ, CVV, കാലഹരണ തീയതി, മറ്റ് സെൻസിറ്റീവ് കാർഡ് വിവരങ്ങൾ എന്നിവ സേവ്/സ്റ്റോർ ചെയ്യാൻ കഴിയില്ല. മെച്ചപ്പെട്ട കാർഡ് സുരക്ഷ വാഗ്ദാനം ചെയ്യുന്നത് RBI നിയമപ്രകാരമാണ്. സെക്യൂർ/ടോക്കണൈസ് കാർഡ് എന്നാൽ ഓൺലൈൻ വെബ്‌സൈറ്റുകളിലും/ആപ്പുകളിലും യഥാർത്ഥ അല്ലെങ്കിൽ വ്യക്തമായ കാർഡ് നമ്പർ "ടോക്കൺ" എന്ന ഇതര കോഡ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്.

 

2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിന് ഞാൻ അടയ്‌ക്കേണ്ട നിരക്കുകൾ എന്തൊക്കെയാണ്?

ഈ സേവനം പ്രയോജനപ്പെടുത്തുന്നതിന് നിങ്ങൾ ചാർജ്ജുകളൊന്നും നൽകേണ്ടതില്ല.

 

3. എന്തുകൊണ്ട് ഞാൻ എന്‍റെ കാർഡ് സെക്യൂർ/ടോക്കനൈസ് ചെയ്യണം?

സെക്യൂർ/ടോക്കണൈസ് ചെയ്ത കാർഡ് ട്രാൻസാക്ഷൻ കൂടുതൽ സുരക്ഷിതമാണ്, കാരണം ട്രാൻസാക്ഷൻ നടത്തുന്നതിന് യഥാർത്ഥ കാർഡ് വിശദാംശങ്ങൾ വ്യാപാരികളുമായി പങ്കിടുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ല. ഓരോ തവണയും നിങ്ങളുടെ പൂർണ്ണമായ കാർഡ് വിശദാംശങ്ങൾ നൽകുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ സെക്യൂർ ചെയ്യൽ/ടോക്കണൈസേഷൻ നിങ്ങളെ സഹായിക്കും

 

4. എന്‍റെ കാർഡ് എങ്ങനെ സെക്യൂർ/ടോക്കണൈസ് ചെയ്യാം?

  • ഘട്ടം 1 - ഗ്രോസറി വാങ്ങാൻ, ബില്ലുകൾ അടയ്ക്കാൻ അല്ലെങ്കിൽ ഭക്ഷണം ഓർഡർ ചെയ്യാൻ, ട്രാൻസാക്ഷൻ ആരംഭിക്കാൻ നിങ്ങളുടെ പ്രിയപ്പെട്ട ഓൺലൈൻ ആപ്ലിക്കേഷൻ/വെബ്സൈറ്റ് സന്ദർശിക്കുക.
  • ഘട്ടം 2 - ചെക്ക്-ഔട്ട് പേജിൽ, എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് തിരഞ്ഞെടുത്ത് CVV നൽകുക

  • ഘട്ടം 3 - "നിങ്ങളുടെ കാർഡ് സുരക്ഷിതമാക്കുക" അല്ലെങ്കിൽ "RBI മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കാർഡ് സേവ് ചെയ്യുക" എന്നതിൽ ടിക്ക് മാർക്ക് ചെക്ക് ബോക്സ് ടിക്ക് ചെയ്യുക

  • ഘട്ടം 4 - നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച OTP എന്‍റർ ചെയ്യുക

  • ഘട്ടം 5 - അഭിനന്ദനങ്ങൾ!!! നിങ്ങളുടെ കാർഡ് വിശദാംശങ്ങൾ ഇപ്പോൾ സുരക്ഷിതമാണ്.

 

5. 1st ഒക്ടോബർ 2022 ന് മുമ്പ് ഞാൻ എന്‍റെ കാർഡ് സെക്യൂർ/ടോക്കണൈസ് ചെയ്തിട്ടില്ലെങ്കിൽ എന്ത് സംഭവിക്കും?

ഏതെങ്കിലും മർച്ചന്‍റ് വെബ്സൈറ്റ്/ആപ്ലിക്കേഷനിൽ നിങ്ങളുടെ കാർഡ് വിശദാംശങ്ങൾ സേവ് ചെയ്തിട്ടുണ്ടെങ്കിൽ, അത് 1st ഒക്ടോബർ 2022 ന് മുമ്പ് ഡിലീറ്റ് ചെയ്യുന്നതാണ്. ഓരോ തവണയും പണമടയ്ക്കാൻ, നിങ്ങൾ മുഴുവൻ കാർഡ് വിശദാംശങ്ങളും നൽകണം.

 

6. സെക്യുവേർഡ്/ടോക്കണൈസ് ചെയ്താൽ, മർച്ചന്‍റ് പേജിൽ എന്‍റെ കാർഡ് എങ്ങനെ തിരിച്ചറിയും?

മർച്ചന്‍റ് പേജിലെ കാർഡിന്‍റെ അവസാന 4 അക്കങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ കാർഡ് തിരിച്ചറിയാൻ കഴിയും, അത് മർച്ചന്‍റ് തുടർന്നും സൂക്ഷിക്കുന്ന ഒരേയൊരു വിശദാംശമാണ്.

 

7. എന്‍റെ കാർഡ് സെക്യൂർ/ടോക്കണൈസ് ചെയ്തതിന് ശേഷം കാർഡ് വിശദാംശങ്ങൾ സുരക്ഷിതമായിരിക്കുമോ?

യഥാർത്ഥ കാർഡ് ഡാറ്റ, ടോക്കൺ, മറ്റ് പ്രസക്തമായ വിശദാംശങ്ങൾ എച്ച് ഡി എഫ് സി ബാങ്ക് കൂടാതെ/അല്ലെങ്കിൽ അംഗീകൃത കാർഡ് നെറ്റ്‌വർക്കുകൾ സുരക്ഷിതമായ എൻക്രിപ്റ്റ് ചെയ്ത മോഡിൽ സൂക്ഷിക്കും. മർച്ചന്‍റുകൾ പൂർണ്ണമായിട്ടുള്ള കാർഡ് നമ്പറോ മറ്റ് കാർഡ് വിശദാംശങ്ങളോ സൂക്ഷിക്കില്ല.

 

8. എന്‍റെ സെക്യുവർ/ടോക്കണൈസ് ചെയ്ത കാർഡുകൾ എങ്ങനെ മാനേജ് ചെയ്യും?

ദയവായി സന്ദർശിക്കുക hdfcbk.io/k/DUvfZJV5g5z നിങ്ങളുടെ കാർഡിൽ സൃഷ്ടിച്ച ടോക്കണുകൾ താൽക്കാലികമായി നിർത്താൻ/പുനരാരംഭിക്കാൻ.

  • ദുരുപയോഗം ഒഴിവാക്കാൻ പ്രത്യേക മർച്ചന്‍റ് വെബ്‌സൈറ്റിലോ ആപ്പിലോ ടോക്കൺ ബ്ലോക്ക് ചെയ്യാൻ സസ്‌പെൻഡ് പ്രവർത്തനം നിങ്ങളെ സഹായിക്കും. ഒരിക്കൽ സസ്‌പെൻഡ് ചെയ്‌താൽ, നിങ്ങൾ ട്രാൻസാക്ഷൻ നടത്താൻ ആഗ്രഹിക്കുന്ന ഓരോ തവണയും അതത് മർച്ചന്‍റ് വെബ്‌സൈറ്റിലോ ആപ്പിലോ പൂർണ്ണ കാർഡ് വിശദാംശങ്ങൾ നൽകണം.
  • ഒരു പ്രത്യേക മർച്ചന്‍റ് വെബ്‌സൈറ്റിലോ ആപ്പിലോ താൽക്കാലികമായി നിർത്തിവച്ച ടോക്കൺ അൺബ്ലോക്ക് ചെയ്യാൻ റെസ്യൂം ഫംഗ്‌ഷൻ നിങ്ങളെ സഹായിക്കും, കൂടാതെ ഓരോ തവണയും നിങ്ങളുടെ പൂർണ്ണ കാർഡ് വിശദാംശങ്ങൾ നൽകുന്നതിനുള്ള ബുദ്ധിമുട്ട് ലാഭിക്കുകയും ചെയ്യും.

 

9. ഇന്‍റർനാഷണൽ ഓൺലൈൻ ട്രാൻസാക്ഷനുകൾക്കായി ഞാൻ എന്‍റെ കാർഡ് സെക്യൂർ/ടോക്കണൈസ് ചെയ്യണോ?

ഇല്ല. ഡൊമസ്റ്റിക് ട്രാൻസാക്ഷനുകൾക്ക് മാത്രമേ ടോക്കണൈസേഷൻ ബാധകമാകൂ.

 

10. മർച്ചന്‍റ് ഔട്ട്ലെറ്റുകളിൽ ഞാൻ ചെയ്യുന്ന POS ട്രാൻസാക്ഷനുകൾക്കായി എന്‍റെ കാർഡ് സെക്യൂർ/ടോക്കണൈസ് ചെയ്യേണ്ടതുണ്ടോ?

വേണ്ട. ഓൺലൈൻ ട്രാൻസാക്ഷനുകൾ നടത്തുന്നതിന് മാത്രം കാർഡ് ടോക്കണൈസ് ചെയ്താൽ മതിയാകും

 

11. എന്‍റെ കാർഡ് സെക്യൂർ/ടോക്കണൈസ് ചെയ്യേണ്ടത് നിർബന്ധമാണോ?

ഇല്ല, നിങ്ങളുടെ കാർഡ് ടോക്കണൈസ് ചെയ്യാതിരിക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. 2022 ഒക്ടോബർ 1 മുതൽ സെക്യൂർ/ടോക്കണൈസ് ചെയ്തിട്ടില്ലെങ്കിൽ, നിങ്ങളുടെ ഓൺലൈൻ ട്രാൻസാക്ഷനുകൾ പൂർത്തിയാക്കാൻ ഓരോ തവണയും മുഴുവൻ കാർഡ് നമ്പറും CVVയും കാലഹരണ തീയതിയും നൽകണം.

 

12. എന്‍റെ സമ്മതമില്ലാതെ ഒരു മർച്ചന്‍റിന് എന്‍റെ കാർഡ് സെക്യൂർ/ടോക്കണൈസ് ചെയ്യാൻ കഴിയുമോ?

ഇല്ല. ടോക്കണൈസേഷൻ അഭ്യർത്ഥനയ്ക്കുള്ള രജിസ്ട്രേഷൻ അഡീഷണൽ ഫാക്ടർ ഓഫ് ഓതന്‍റിക്കേഷൻ (AFA) വഴിയുള്ള വ്യക്തമായ ഉപഭോക്തൃ സമ്മതത്തോടെ മാത്രമേ നടത്താവൂ, അല്ലാതെ ചെക്ക് ബോക്സ്, റേഡിയോ ബട്ടൺ മുതലായവയുടെ നിർബന്ധിത / ഡിഫോൾട്ട് / ഓട്ടോമാറ്റിക് സെലക്ഷൻ വഴിയല്ല.

 

13. ഓരോ മർച്ചന്‍റിലും എന്‍റെ കാർഡ് സെക്യൂർ/ടോക്കണൈസ് ചെയ്യണോ?

ഉവ്വ്. ഒരു നിർദ്ദിഷ്ട മർച്ചന്‍റിന്‍റെ കാർഡിന് മാത്രമുള്ളതാണ് ഒരു ടോക്കൺ. നിങ്ങളുടെ കാർഡ് ഒന്നിലധികം മർച്ചന്‍റുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, എല്ലാ മർച്ചന്‍റുകളിലും നിങ്ങളുടെ കാർഡ് സെക്യൂർ ചെയ്യണം.

 

14. എനിക്ക് സെക്യൂർ/ടോക്കണൈസ് ചെയ്യാൻ കഴിയുന്ന കാർഡുകളുടെ എണ്ണത്തിൽ എന്തെങ്കിലും പരിധിയുണ്ടോ?

ഇല്ല, നിങ്ങൾക്ക് എത്ര കാർഡുകളുടെ ടോക്കണൈസേഷനും അഭ്യർത്ഥിക്കാം.

 

15. എനിക്ക് എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും ഉണ്ട്. ഓരോ മർച്ചന്‍റിലും ഞാൻ 2 വ്യത്യസ്ത ടോക്കണുകൾ സൃഷ്ടിക്കണോ.

ഉവ്വ്.

 

16. ഒന്നിലധികം കാർഡുകൾ ടോക്കണൈസ് ചെയ്തിട്ടുണ്ടെങ്കിൽ ഏത് കാർഡ് ഉപയോഗിക്കണമെന്ന് എനിക്ക് തിരഞ്ഞെടുക്കാനാകുമോ?

ഏതൊരു ട്രാൻസാക്ഷനും നടത്തുന്നതിന്, കാർഡിന്‍റെ അവസാന 4 അക്കങ്ങൾ തിരിച്ചറിയുന്നതിലൂടെ നിങ്ങൾക്ക് ഏത് കാർഡും ഉപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ട്.

 

17. എന്‍റെ കാർഡ് റീപ്ലേസ് ചെയ്യുകയോ പുതുക്കുകയോ അല്ലെങ്കിൽ റീഇഷ്യൂ ചെയ്യുകയോ അപ്ഗ്രേഡ് ചെയ്യുകയോ ചെയ്താൽ ടോക്കണിന് എന്ത് സംഭവിക്കും?

നിങ്ങൾ വീണ്ടും മർച്ചന്‍റ് പേജ് സന്ദർശിച്ച് ഒരു പുതിയ ടോക്കൺ സൃഷ്ടിക്കേണ്ടതുണ്ട്.

Loan Benefits

PayZapp

1. ഞാൻ PayZapp ൽ എന്‍റെ കാർഡ് സേവ് ചെയ്തു. ഞാൻ ഇപ്പോൾ എന്‍റെ കാർഡ് സെക്യൂർ/ടോക്കണൈസ് ചെയ്യണോ?

നിങ്ങളുടെ കാർഡ് എച്ച് ഡി എഫ് സി ബാങ്ക് അല്ലാതെ മറ്റേതെങ്കിലും ബാങ്ക് നൽകിയിട്ടുണ്ടെങ്കിൽ, PayZapp-ൽ നിങ്ങളുടെ കാർഡ് സെക്യൂർ/ടോക്കണൈസ് ചെയ്യുകയോ ചെയ്യേണ്ടതുണ്ട്. എച്ച് ഡി എഫ് സി ബാങ്ക് നൽകുന്ന കാർഡുകൾക്ക്, ഞങ്ങൾ നിങ്ങളുടെ കാർഡ് സെക്യൂർ/ടോക്കണൈസ് ചെയ്യുകയും, മുഴുവൻ കാർഡ് വിശദാംശങ്ങളും ടോക്കൺ ഉപയോഗിച്ച് റീപ്ലേസ് ചെയ്യുകയും ചെയ്യും. ഇത് നിങ്ങളുടെ ഭാവിയിലെ എല്ലാ PayZapp ട്രാൻസാക്ഷനുകളും സുരക്ഷിതമാണെന്ന് ഉറപ്പാക്കും.

2. 1st ഒക്ടോബർ 2022 ന് മുമ്പ് PayZapp ൽ എന്‍റെ കാർഡ് സെക്യൂർ/ടോക്കണൈസ് ചെയ്തിട്ടില്ലെങ്കിൽ എന്ത് സംഭവിക്കും?

നിങ്ങൾ PayZapp ൽ നിങ്ങളുടെ കാർഡ് വിശദാംശങ്ങൾ സേവ് ചെയ്തിട്ടുണ്ടെങ്കിൽ, അത് 1st ഒക്ടോബർ 2022 ന് മുമ്പ് ഡിലീറ്റ് ചെയ്യുന്നതാണ്. ഓരോ തവണയും പണമടയ്ക്കാൻ, നിങ്ങൾ മുഴുവൻ കാർഡ് വിശദാംശങ്ങളും നൽകണം.

Repayment terms

SmartBuy

1. ഞാൻ SmartBuy ൽ എന്‍റെ കാർഡ് സേവ് ചെയ്തു. ഞാൻ ഇപ്പോൾ എന്‍റെ കാർഡ് സെക്യൂർ/ടോക്കണൈസ് ചെയ്യണോ?

ഉവ്വ്.

2. 1st ഒക്ടോബർ 2022 ന് മുമ്പ് SmartBuyൽ എന്‍റെ കാർഡ് സെക്യൂർ/ടോക്കണൈസ് ചെയ്തിട്ടില്ലെങ്കിൽ എന്ത് സംഭവിക്കും?

നിങ്ങൾ SmartBuy ൽ നിങ്ങളുടെ കാർഡ് വിശദാംശങ്ങൾ സേവ് ചെയ്തിട്ടുണ്ടെങ്കിൽ, അത് 1st ഒക്ടോബർ 2022 ന് മുമ്പ് ഡിലീറ്റ് ചെയ്യുന്നതാണ്. ഓരോ തവണയും പണമടയ്ക്കാൻ, നിങ്ങൾ മുഴുവൻ കാർഡ് വിശദാംശങ്ങളും നൽകണം.

Loan processing details

ഇമാൻഡേറ്റ്

OTT (Amazon Prime, Hotstar, NetFlix, മുതലായവ), ഇൻഷുറൻസ് (Acko General, Bharati Axa, Exide, എച്ച്ഡിഎഫ്‌സി എർഗോ, ICICI Prudential, Max, Navi, മുതലായവ) പോലുള്ള മർച്ചന്‍റ് വെബ്‌സൈറ്റുകൾ/മൊബൈൽ ആപ്ലിക്കേഷനുകളിൽ ഞാൻ ഒരു ഇ-മാൻഡേറ്റ് (മർച്ചന്‍റ് സ്റ്റാൻഡിംഗ് നിർദ്ദേശങ്ങൾ അല്ലെങ്കിൽ ആവർത്തിച്ചുള്ള പേമെന്‍റ്) സൃഷ്ടിച്ചിരുന്നു. എന്‍റെ കാർഡ് ഇപ്പോൾ സെക്യൂർ/ ടോക്കണൈസ് ചെയ്യേണ്ടതുണ്ടോ?

ഇല്ല. ഞങ്ങൾ നിങ്ങളുടെ കാർഡ് സെക്യൂർ/ടോക്കണൈസ് ചെയ്യുകയും മർച്ചന്‍റിന്‍റെ ഭാഗത്ത് നിന്നുകൊണ്ട് മുഴുവൻ കാർഡ് വിശദാംശങ്ങളും ടോക്കൺ ഉപയോഗിച്ച് റീപ്ലേസ് ചെയ്യുകയും ചെയ്യും. ഇത് നിങ്ങളുടെ ഭാവിയിലെ എല്ലാ റിക്കറിംഗ് ട്രാൻസാക്ഷനുകളും സുരക്ഷിതമാണെന്ന് ഉറപ്പാക്കും

Most Important Terms & Conditions